പെ​രു​മ്പാ​വൂ​രിൽ ഏഴുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 

പെ​രു​മ്പാ​വൂ​ര്‍ : ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ലാ​യി. മു​ര്‍ഷി​ദാ​ബാ​ദ് ജ​ലം​ഗി സ്വ​ദേ​ശി സു​ഹൈ​ല്‍ മ​ണ്ഡ​ലി​നെ​യാ​ണ് (30) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഓ​പ​റേ​ഷ​ന്‍ ക്ലീ​ന്‍ പെ​രു​മ്പാ​വൂ​രി​ന്‍റെ ഭാ​ഗ​മാ​യി പാ​റ​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​ഡി​ഷ​യി​ലെ ഇ​യാ​ളു​ടെ സു​ഹൃ​ത്തി​ല്‍നി​ന്ന്​ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഒ​രു കി​ലോ 20,000 രൂ​പ നി​ര​ക്കി​ല്‍ വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും മ​ല​യാ​ളി​ക​ളാ​യ യു​വാ​ക്ക​ളു​മാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. ഇ​യാ​ള്‍ക്ക് ക​ഞ്ചാ​വ് ന​ല്‍കി വ​ന്ന ആ​ളെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. പൊ​ലീ​സി​നെ ക​ണ്ട് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ കി​ലോ​മീ​റ്റ​ര്‍ പി​ന്തു​ട​ര്‍ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

കു​റ​ച്ചു​നാ​ളാ​യി ഇ​യാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എ​സ്.​ഐ റി​ന്‍സ് എം. ​തോ​മ​സ്, എ.​എ​സ്.​ഐ പി.​എ. അ​ബ്ദു​ല്‍ മ​നാ​ഫ്, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ പി. ​സ​ലിം, ടി.​എ. മ​നോ​ജ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.