പെരുമ്പാവൂരിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂരിൽ വീട്ടമ്മയെ വീടിന് പുറത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാനി സ്വദേശിനി ഇന്ദിരയാണ് മരിച്ചത്. രാവിലെ ഇന്ദിരയെ വീട്ടിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ഭർത്താവും മകനും നടത്തിയ തിരച്ചിലിലാണ് മൃതദേഹം വീടിന് പുറത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
Sep 15, 2026, 14:15 IST
കൊച്ചി: പെരുമ്പാവൂരിൽ വീട്ടമ്മയെ വീടിന് പുറത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂപ്പാനി സ്വദേശിനി ഇന്ദിരയാണ് മരിച്ചത്. രാവിലെ ഇന്ദിരയെ വീട്ടിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ഭർത്താവും മകനും നടത്തിയ തിരച്ചിലിലാണ് മൃതദേഹം വീടിന് പുറത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ഫൊറൻസിക് സംഘം വിശദമായ തെളിവെടുപ്പ് നടത്തി. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർന്നടപടികൾ സ്വീകരിച്ചു.