പെരുമ്പാവൂരിൽ കിണറ്റിൽ നിന്ന് അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
പുല്ലുവഴിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
Jul 30, 2026, 13:47 IST
പെരുമ്പാവൂർ : പുല്ലുവഴിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
പുല്ലുവഴിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന അസം സ്വദേശിയുടെ മൃതദേഹമാണ് രണ്ടുദിവസത്തെ പഴക്കത്തോടെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പെരുമ്പാവൂർ ഫയർഫോഴ്‌സ് സംഘം മൃതദേഹം പുറത്തെടുത്ത് പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുറുപ്പംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.