കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം
പൂജപ്പുരയില്‍ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് യോഗ്യരായ ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലനകേന്ദ്രത്തിലും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും (sjd.kerala.gov.in) ലഭ്യമാണ്.
തിരുവനന്തപുരം: പൂജപ്പുരയില്‍ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് യോഗ്യരായ ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (അടിസ്ഥാന യോഗ്യത +2), ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വേഡ് പ്രൊസ്സസിംഗ് & ഡാറ്റാ എൻട്രി (അടിസ്ഥാന യോഗ്യത SSLC) എന്നീ കോഴ്‌സുകളിലാണ് അപേക്ഷ ക്ഷണിക്കുന്നത്.
പതിനഞ്ചിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. താമസസൗകര്യം ലഭ്യമല്ല. അഡ്മിഷൻ ലഭിക്കുന്നതിന് ഇന്റർവ്യൂ സ്‌ക്രീനിംഗ് ടെസ്റ്റ് പാസ്സാകണം. അപേക്ഷാ ഫോറം തിരുവനന്തപുരം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലനകേന്ദ്രത്തിലും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിലും (sjd.kerala.gov.in) ലഭ്യമാണ്.
നിശ്ചിത ഫോറത്തിലോ വെള്ള പേപ്പറിലോ തയ്യാറാക്കിയ അപേക്ഷകള്‍ ബയോഡേറ്റ ഉള്‍പ്പെടെ മാർച്ച് 28നകം സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന മേല്‍ വിലാസത്തിലോ, vtctvm3618@gmail.com എന്ന ഇമെയിലിലോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2343618, 8714619990.