വ്യക്തിവൈരാഗ്യം; ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു: യുവാവ് അറസ്റ്റിൽ

വ്യക്തിവൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെ വീടുകയറി ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.  ചെറുവത്താനി സ്വദേശി കാക്കശേരി വീട്ടിൽ ബോണി (27) യെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

 

തൃശൂർ: വ്യക്തിവൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെ വീടുകയറി ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ.  ചെറുവത്താനി സ്വദേശി കാക്കശേരി വീട്ടിൽ ബോണി (27) യെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ചെറുവത്താനി ആര്യംപാടം സ്വദേശി സത്യദേവനെ (47) യാണ് പ്രതി ആക്രമിച്ചത്. 

പ്രതിയുടെ സുഹൃത്തും സത്യദേവന്റെ അയൽവാസിയുമായ യുവാവ് വെള്ളത്തിന്റെ ചാൽ അടച്ചതിനെതിരേ സത്യദേവൻ വില്ലേജ് ഓഫീസിലും നഗരസഭയിലും പരാതി നൽകിയിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യത്തിലാണ് ഇരുമ്പ് വടിയുമായി വീട്ടിൽ അതിക്രമിച്ചുകയറി പരാതിക്കാരനെ അസഭ്യം പറയുകയും വീടിന്റെ ജനൽ ചില്ല് അടിച്ച് തകർക്കുകയും കെ.എസ്.ഇ.ബി. മീറ്ററിന് കേടുപാടുകൾ വരുത്തുകയും ചെയ്തത്. സംഭവത്തെ തുടർന്ന് കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.