തുടര്‍ച്ചയായ വയറുവേദനയും ഛര്‍ദിയും; ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ഒരു കിലോ തലമുടി
തുടര്‍ച്ചയായ വയറുവേദനയെയും ഛര്‍ദിയെയും തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഒന്‍പതുകാരിയുടെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരുകിലോ തൂക്കംവരുന്ന തലമുടിക്കെട്ട്. അള്‍ട്രാസൗണ്ട്, സി.ടി. സ്‌കാന്‍ പരിശോധനകള്‍ക്ക് വിധേയയാക്കിയപ്പോഴാണ് കുടലില്‍ ഗുരുതരമായ തടസ്സമുള്ളതായി കണ്ടെത്തിയത്.
തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ എന്‍ഡോസ്‌കോപ്പി പരിശോധനയിലാണ് ആമാശയത്തിലും ചെറുകുടലിലുമായി വലിയ അളവില്‍ തലമുടി അടിഞ്ഞുകൂടിയതായി സ്ഥിരീകരിച്ചത്
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെയും ഛര്‍ദിയെയും തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഒന്‍പതുകാരിയുടെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരുകിലോ തൂക്കംവരുന്ന തലമുടിക്കെട്ട്. അള്‍ട്രാസൗണ്ട്, സി.ടി. സ്‌കാന്‍ പരിശോധനകള്‍ക്ക് വിധേയയാക്കിയപ്പോഴാണ് കുടലില്‍ ഗുരുതരമായ തടസ്സമുള്ളതായി കണ്ടെത്തിയത്.
തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ എന്‍ഡോസ്‌കോപ്പി പരിശോധനയിലാണ് ആമാശയത്തിലും ചെറുകുടലിലുമായി വലിയ അളവില്‍ തലമുടി അടിഞ്ഞുകൂടിയതായി സ്ഥിരീകരിച്ചത്. നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 'റപുന്‍സല്‍ സിന്‍ഡ്രോം' എന്ന അപൂര്‍വവും സങ്കീര്‍ണവുമായ രോഗാവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മാനസികസമ്മര്‍ദമോ അരക്ഷിതാവസ്ഥയോ കാരണം കുട്ടികള്‍ സ്വന്തം മുടി പറിച്ച് വിഴുങ്ങുന്ന ശീലത്തിലൂടെ ഉണ്ടാകുന്ന 'ട്രൈക്കോബെസോര്‍' എന്ന അവസ്ഥയാണിത്. മാസങ്ങളോളം ആമാശയത്തില്‍ കിടക്കുന്ന മുടി ദഹിക്കാതെ കുടലില്‍ കട്ടിയുള്ള തടസ്സമായി മാറുകയായിരുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ആമാശയത്തില്‍നിന്നും ചെറുകുടലില്‍നിന്നും മുടിയുടെ കെട്ട് പൂര്‍ണമായും നീക്കംചെയ്തിട്ടുണ്ട്. നിലവില്‍ പൂര്‍ണ ആരോഗ്യവതിയായ കുട്ടി സാധാരണ നിലയില്‍ ഭക്ഷണം കഴിച്ചുതുടങ്ങിയെന്നും പൂര്‍ണസുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെന്നും ഡോ. ബിജു ഐ.ജി. നായര്‍ അറിയിച്ചു.