കെഎസ്‌എഫ്‌ഇയില്‍ സ്ഥിര ജോലി; കേരള പി.എസ്.സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് എന്റര്പ്രൈസസ് ലിമിറ്റഡില് സ്ഥിര ജോലി നേടാന് അവസരം. പ്യൂണ്- വാച്ച്‌മാന് ഒഴിവുകളിലേക്കാണ് സ്പെഷ്യല് നിയമനങ്ങള് നടക്കുന്നത്.താല്പര്യമുള്ളവര് കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന അപേക്ഷ നല്കണം. അവസാന തീയതി ഏപ്രില് 01.

 

കെഎസ്‌എഫ്‌ഇയില് പ്യൂണ്- വാച്ച്‌മാന് റിക്രൂട്ട്മെന്റ്. കെഎസ്‌എഫ്‌ഇയിലെ പാര്ട്ട് ടൈം ജീവനക്കാരില് നിന്നും നേരിട്ടുള്ള നിയമനം.

കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് എന്റര്പ്രൈസസ് ലിമിറ്റഡില് സ്ഥിര ജോലി നേടാന് അവസരം. പ്യൂണ്- വാച്ച്‌മാന് ഒഴിവുകളിലേക്കാണ് സ്പെഷ്യല് നിയമനങ്ങള് നടക്കുന്നത്.താല്പര്യമുള്ളവര് കേരള പി.എസ്.സി വെബ്സൈറ്റ് മുഖേന അപേക്ഷ നല്കണം. അവസാന തീയതി ഏപ്രില് 01.

തസ്തികയും ഒഴികുളും

കെഎസ്‌എഫ്‌ഇയില് പ്യൂണ്- വാച്ച്‌മാന് റിക്രൂട്ട്മെന്റ്. കെഎസ്‌എഫ്‌ഇയിലെ പാര്ട്ട് ടൈം ജീവനക്കാരില് നിന്നും നേരിട്ടുള്ള നിയമനം.

Name of firm    Kerala State Financial Enterprises Limited
Name of Post    Peon/Watchman (Direct Recruitment from among the Part-Time employees
in KSFE Limited)
CATEGORY NO:    05/2026 - 12/2026
Last Date of Application    01.04.2026
ആകെ ഒഴിവുകള് 11.

Category No.    Community    No. of Vacancies
05/2026    SIUC Nadar    1
06/2026    Ezhava/Thiyya/Billava    2
07/2026    Scheduled Tribe    2
08/2026    Muslim    2
09/2026    Dheevara    1
10/2026    OBC    1
11/2026    Latin Catholics/Anglo Indian    1
12/2026    Viswakarma    1
ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 24,500 രൂപമുതല് 42,900 രൂപവരെ ശമ്പളം ലഭിക്കും.നിയമന രീതി

കേരള സ്റ്റേറ്റ് ഫിനാൻഷ്യല്‍ എന്റർപ്രൈസസ് ലിമിറ്റഡില്‍പാർട്ട് ടൈം സ്വീപ്പർ കം സ്കാവഞ്ചർ , പാക്കർ, ഡെസ്പാച്ചർ, ഗാർഡനർ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന എസ്.ഐ.യു.സി. നാടാർ, ഈഴവ/തീയ്യ/ബില്ലവ, പട്ടിക വർഗ്ഗം (എസ് ടി), മുസ്ലീം, ധീവര, ഒ.ബി.സി, ലാറ്റിൻ കത്തോലിക്ക്/ആഗ്ലോ ഇന്ത്യൻ (എല്‍.സി/എ.ഐ), വിശ്വകർമ സമുദായങ്ങളിലെ ഉദ്യോഗാർത്ഥികളില്‍ നിന്ന് മാത്രം നടത്തുന്ന റിക്രൂട്ട്മെന്റ്.

പ്രായപരിധി

18നും 50നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1976 നും 01.01.2008 നുമിടയില്‍
ജനിച്ചവരായിരിക്കണം.

യോഗ്യതകള്‍

ആറാം ക്ലാസ് (പുതിയത്) വിജയം അല്ലെങ്കില്‍ തത്തുല്യം.

അപേക്ഷ സമർപ്പിക്കുന്ന തീയതിയില്‍ കെഎസ്‌എഫ് ഇയില്‍ 3 വർഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/