പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളായ സിപിഐഎം നേതാക്കളുടെ അപ്പീല്‍ ഇന്ന് പരിഗണിക്കും

ഹര്‍ജി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നുവെങ്കിലും സിബിഐ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

 

അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്

പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. ഉപഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാല്‍ ശിക്ഷാവിധി നടപ്പാക്കുന്നതിന് വിലക്കുണ്ടാവും. അപ്പീലില്‍ അന്തിമ തീരുമാനം എടുക്കുംവരെ നാല് പ്രതികള്‍ക്കും ജാമ്യവും നല്‍കിയേക്കും. ഹര്‍ജി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നുവെങ്കിലും സിബിഐ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്