പെരിയ ഇരട്ട കൊലപാതകം ; ഒന്നാം പ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് വീണ്ടും പരോൾ
പെരിയ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന പ്രതികൾ പരോൾ ലഭിച്ചതിനെത്തുടർന്ന് നാട്ടിലെത്തി. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്.

കേസിൽ വിചാരണ പൂർത്തിയാക്കി ശിക്ഷിക്കപ്പെട്ട് ആറുമാസത്തിനുള്ളിൽ തന്നെ പ്രതികൾക്ക് പരോൾ ലഭിച്ചിരുന്നു. നേരത്തെ എൽ.ഡി.എഫ് സർക്കാർ കാലാവധി ഒഴിയുന്നതിന് മുൻപായി ഇവർക്ക് 20 ദിവസത്തെ പരോൾ നൽകിയിരുന്നു. മുൻപ് പരോൾ അനുവദിച്ചപ്പോൾ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും ഇത്തവണ അത്തരം നിയന്ത്രണങ്ങളില്ലെന്നത് ശ്രദ്ധേയമാണ്. പ്രതികൾ നാട്ടിലെത്തിയാൽ സംഘർഷ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ജയിൽ ഉപദേശക സമിതി പ്രതികൾക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.