രാഷ്ട്രീയത്തിലും പെര്‍ഫോമന്‍സ് ആകണം മാനദണ്ഡം ; ഇ പി ജയരാജന്‍

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രായം ഒരു പ്രശ്‌നം ആകരുതായിരുന്നു.

 

ബഹുജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന ബോധം എല്ലാവരെയും നയിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്വയം ഔചിത്യം പാലിക്കണമെന്ന വിമര്‍ശനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരോക്ഷ പിന്തുണയുമായി മുതിര്‍ന്ന നേതാവ് ഇ പി ജയരാജന്‍. എല്ലാത്തിലും ചട്ടങ്ങളും നിയമവും ഉണ്ടെന്നും ബഹുജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന ബോധം എല്ലാവരെയും നയിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.


സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രായം ഒരു പ്രശ്‌നം ആകരുതായിരുന്നു. ഇപ്പോള്‍ പലരും പ്രായം പ്രശ്‌നമായി ഉയര്‍ത്തികാട്ടുന്നു. രാഷ്ട്രീയക്കാരും ഫുട്‌ബോള്‍ താരങ്ങളെ പോലെ ആകുന്നു. രാഷ്ട്രീയത്തിലും പെര്‍ഫോമന്‍സ് ആകണം മാനദണ്ഡമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.