പേരാമ്പ്രയിൽ ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ബാങ്കിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം
കോഴിക്കോട് പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച കവിതയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുകയും റോഡ് ഉപേരാധിക്കുകയും ചെയ്യുന്നത്.
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച കവിതയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുകയും റോഡ് ഉപേരാധിക്കുകയും ചെയ്യുന്നത്.
മരിച്ച വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അവരുടെ കടം പൂര്‍ണമായും എഴുതി തള്ളണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. റോഡില്‍ ഗതാഗതം തടസപ്പെട്ടതിന് പിന്നാലെ പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും ഉണ്ടായി.
സമരക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതും കനത്ത പ്രതിഷേധത്തിന് കാരണമായി.ബാങ്കില്‍നിന്നും കവിത വീട് നിര്‍മാണത്തിനായി 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയ ലോണ്‍, പലിശയടക്കം 50 ലക്ഷത്തോള രൂപയായി ഉയര്‍ന്നിരുന്നു.
ജപ്തി നടപടികള്‍ക്കായി ഇന്ന് വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. വടകര കൈനാട്ടിയില്‍ പെയിന്റ് കടയിലെ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത.
രാവിലെ ബാങ്ക് അധികൃതര്‍, അഡ്വക്കറ്റ് കമ്മിഷന്‍, പൊലീസ് എന്നിവര്‍ ഇവരുടെ വീട്ടിലെത്തി ജപ്തി നടപടികള്‍ നടത്തുന്നതിനിടയില്‍ കവിതയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന വീടിനു പുറകിലായി പഴയ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.