ജനങ്ങള്‍ രാഹുലിനൊപ്പം, ഇത്തരം വാദങ്ങള്‍ പ്രധാനമന്ത്രിക്ക് ക്ഷീണമാകും ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഈശ്വര്‍
പാലക്കാട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചത്.
ദയവായി അന്തം കമ്മി ഫെമിനാസി, സ്ത്രീപക്ഷ നാടക വാദങ്ങള്‍ താങ്കളെ പോലെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കരുതേ എന്നും രാഹുല്‍ കുറിച്ചു
പീഡനക്കേസില്‍പ്പെട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും ഇത്തരം വാദങ്ങള്‍ പ്രധാനമന്ത്രിക്ക് ക്ഷീണമാണെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
താഴെ കോടതി മുതല്‍ സുപ്രീം കോടതി വരെ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ വിധിയാണ് നല്‍കിയത്. രാഷ്ട്രീയത്തിനതീതമായി സാധാരണ പാലക്കാടിന്റെ, കേരളത്തിന്റെ ജനങ്ങള്‍ രാഹുലിനൊപ്പമാണ്. ദയവായി അന്തം കമ്മി ഫെമിനാസി, സ്ത്രീപക്ഷ നാടക വാദങ്ങള്‍ താങ്കളെ പോലെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കരുതേ എന്നും രാഹുല്‍ കുറിച്ചു.
പാലക്കാട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചത്. പാലക്കാട് എം.എല്‍.എ സ്ത്രീസുരക്ഷക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം നേതാക്കളെ കേരളത്തിലെ സ്ത്രീകള്‍ ഗൗരവത്തോടെ കാണണമെന്നും നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കി.