ഇന്ധന വില വര്‍ധന; കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും നികുതി കുറയ്ക്കാനും സംസ്ഥാനം എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ ജനങ്ങള്‍ ആകാംക്ഷാഭരിതരാണെന്ന്  പിണറായി വിജയന്‍ 

പെട്രോള്‍ - ഡീസല്‍ വില കൂട്ടി കേന്ദ്രസര്‍ക്കാര്‍ ജനങ്ങള കൊള്ളയടിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കുമോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നേരത്തെ ഇന്ധനവില കൂടുമ്പോള്‍ 'സംസ്ഥാനം നികുതി കുറയ്ക്കണം' എന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തിലാണെന്നും സ്വന്തം വാദം പ്രാവര്‍ത്തികമാക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും നികുതി കുറയ്ക്കാനും അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ആകാംക്ഷാഭരിതരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

തിരുവനന്തപുരം: പെട്രോള്‍ - ഡീസല്‍ വില കൂട്ടി കേന്ദ്രസര്‍ക്കാര്‍ ജനങ്ങള കൊള്ളയടിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കുമോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നേരത്തെ ഇന്ധനവില കൂടുമ്പോള്‍ 'സംസ്ഥാനം നികുതി കുറയ്ക്കണം' എന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തിലാണെന്നും സ്വന്തം വാദം പ്രാവര്‍ത്തികമാക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും നികുതി കുറയ്ക്കാനും അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ആകാംക്ഷാഭരിതരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത് പകല്‍ക്കൊള്ളയാണെന്ന് പിണറായി പറഞ്ഞു., തെരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാല്‍ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബിജെപിയുടെ പതിവ് തട്ടിപ്പ് ആവര്‍ത്തിക്കുകയാണെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ കുറിപ്പ്

പെട്രോള്‍ഡീസല്‍ വില വീണ്ടും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത് പകല്‍ക്കൊള്ളയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാല്‍ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബിജെപിയുടെ പതിവ് തട്ടിപ്പ് ആവര്‍ത്തിക്കുകയാണ്.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ''സംസ്ഥാനം നികുതി കുറയ്ക്കണം'' എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് ഇന്ന് അധികാരത്തിലെത്തിയിരിക്കയാണ്. സ്വന്തം വാദം പ്രാവര്‍ത്തികമാക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും നികുതി കുറയ്ക്കാനും അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ആകാംക്ഷാഭരിതരാണ്.