പെന്‍ഷന്‍ തട്ടിപ്പ് ; പൊതുഭരണ വകുപ്പിലെ ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചുവിടണമെന്ന് നിര്‍ദ്ദേശം

പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേരെ മണ്ണ് സംരക്ഷണ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

കൈപ്പറ്റിയ പണം 18 ശതമാനം പലിശ നിരക്കില്‍ തിരികെ പിടിക്കാനും നിര്‍ദ്ദേശമുണ്ട്.

പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതു ഭരണ വകുപ്പിലെ ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചുവിടണമെന്ന് നിര്‍ദ്ദേശം. പൊതു ഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടേതാണ് നിര്‍ദ്ദേശം.

കൈപ്പറ്റിയ പണം 18 ശതമാനം പലിശ നിരക്കില്‍ തിരികെ പിടിക്കാനും നിര്‍ദ്ദേശമുണ്ട്. പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേരെ മണ്ണ് സംരക്ഷണ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ താഴെ തട്ടിലുള്ള ജീവനക്കാര്‍ക്കെതിരെ മാത്രമാണ് നടപടി. ഉന്നതരായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്.