പത്തനംതിട്ടയിൽ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാർ പിടികൂടി
ഇളമണ്ണൂര്‍ സ്വദേശി ഉഷയാണ് മരിച്ചത്.
Feb 16, 2026, 10:47 IST
പത്തനംതിട്ട: ഇളവന്നൂരില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. ഇളമണ്ണൂര്‍ സ്വദേശി ഉഷയാണ് മരിച്ചത്. വഴിയരികിലൂടെ നടക്കുകയായിരുന്ന സ്ത്രീകളെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നു.
പത്തനംതിട്ട ഇളമണ്ണൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ശാന്തയ്ക്ക് പരിക്കേറ്റു. ശാന്തയുടെ കൊച്ചുമകള്‍ കൂടെയുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.