'പീക്ക് ലോഡ് മാനേജ്മെൻ്റ്',സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം

പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയില്‍  സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു.15 മിനിറ്റ് മുതല്‍ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച്‌ പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും

 

ആറ് മണി മുതല്‍ 11 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതല്‍ ഉള്ളത്

തിരുവനന്തപുരം :  പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയില്‍  സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു.15 മിനിറ്റ് മുതല്‍ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച്‌ പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും.

സാധ്യമായ സമയത്ത് എസ്‌എംഎസ് വഴി അറിയിക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു.വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്‌ഇഭി അഭ്യർത്ഥിക്കുന്നത്.

ആറ് മണി മുതല്‍ 11 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതല്‍ ഉള്ളത്. അതത് പ്രദേശത്തിൻ്റെ പ്രത്യേകതകള്‍ക്കനുസരിച്ച്‌ 15 മിനിറ്റ് മുതല്‍ അര മണിക്കൂർ വരെയാണ് വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏർപ്പെടുത്തുക