‘പീസ്’ പോസ് അപകടമോ? ഫോട്ടോകളിൽ നിന്ന് വിരലടയാളം ചോർത്താമെന്ന് മുന്നറിയിപ്പ്
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കൈ കൊണ്ട് പല ആംഗ്യങ്ങളിലും പോസ് ചെയ്യാറില്ലേ. പക്ഷെ അങ്ങനെ പോസ് ചെയ്താൽ വിരലടയാളം ഹാക്കർമാർ കൊണ്ടുപോകമെന്ന് മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ദർ. സോഷ്യൽ മീഡിയയുടെ ആരംഭകാലം തൊട്ട് അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളിൽ ആളുകൾ ഉപയോഗിക്കുന്നതാണ് ‘പീസ്’ ചിഹ്നം.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കൈ കൊണ്ട് പല ആംഗ്യങ്ങളിലും പോസ് ചെയ്യാറില്ലേ. പക്ഷെ അങ്ങനെ പോസ് ചെയ്താൽ വിരലടയാളം ഹാക്കർമാർ കൊണ്ടുപോകമെന്ന് മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ദർ. സോഷ്യൽ മീഡിയയുടെ ആരംഭകാലം തൊട്ട് അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളിൽ ആളുകൾ ഉപയോഗിക്കുന്നതാണ് ‘പീസ്’ ചിഹ്നം. ചൂണ്ടുവിരലും നടുവിരലും ഉയർത്തി V ഷെയിപ്പിൽ നമ്മൾ കാണിക്കുന്ന ഈ ആംഗ്യത്തിൽ നിന്ന് ബയോമെട്രിക് ഡാറ്റ ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് എളുപ്പം സാധിക്കുമെന്നാണ് സുരക്ഷാ വിദഗ്ദർ പറയുന്നത്.
കൈവിരലുകൾ നേരിട്ട് പതിയുന്ന ചിത്രങ്ങളായതിനാൽ, ചിത്രം അല്പം മങ്ങിയതാണെങ്കിൽ പോലും നിർമിത ബുദ്ധിയുടെ സഹായത്തോടെ വിരലടയാളങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് സൈബർ സുരക്ഷാ മേഖലയിലെ വിദഗ്ദനായ ലീ ചാങ് പറയുന്നത്. ഫോട്ടോയിൽ വ്യക്തമല്ലാത്ത വിരലടയാളങ്ങൾ പോലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യക്തമാക്കാൻ സാധിക്കുമെന്നും ഇവ സാമ്പത്തിക തട്ടിപ്പിനായി ഹാക്കർമാർ ഉപയോഗിക്കുമെന്നും ലീ ചാങ് പറയുന്നു.
ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ക്രിപ്‌റ്റോഗ്രഫി പ്രൊഫസറായ ജിംഗ് ജിയുവും ലീ ചാങിന്റെ നിരീക്ഷണത്തെ പിന്തുണയ്ക്കുന്നുണ്ട്. ഹൈ-ഡെഫനിഷൻ ക്യാമറകളുടെ വ്യാപനത്തോടെ V ഷേപ്പിൽ പോസ് ചെയ്യുന്ന കൈകളിൽ നിന്ന് വിശദമായ വിവരങ്ങൾ പുനർനിർമ്മിക്കാൻ സാങ്കേതികമായി സാധ്യമാണെന്ന് ജിംഗ് ജിയു പറയുന്നു.
എഐ വ്യാപനത്തോടെ തട്ടിപ്പിനായി ഹാക്കർമാർ എഐ സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഗൂഗിൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജെമിനി, ഓപ്പൺ എഐ, ക്ലൗഡ് മുതലായ നിർമിത ബുദ്ധികളുടെ സഹായത്തോടെയാണ് ഹാക്കർമാർ തട്ടിപ്പുകൾ നടത്തുന്നതെന്നും ഗൂഗിളിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിർമിതബുദ്ധി വ്യാപിക്കുമ്പോൾ തന്നെ അത് ശരിയായ രീതിയിലല്ല ഉപയോഗിക്കപ്പെടുന്നതെങ്കിൽ അത് ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുകൾക്ക് കൂടുതൽ വ്യാപ്തി നൽകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തെത്തുന്നത്. സാമ്പത്തിക തട്ടിപ്പികുൾക്കും, ആഗോള സുരക്ഷയ്ക്കും വരെ എഐയെ ദുരുപയോഗം ചെയ്യാമെന്ന് എഐ മേഖലയിൽ നിന്നുള്ള വിദഗ്ദർ തന്നെ പലയാവർത്തി മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
മിതോസ് എന്ന ആന്ത്രോപിക്കിന്റെ ഏറ്റവും പുതിയ എഐ പൊതുജനങ്ങൾക്ക് ലഭ്യമാക്കാതിരിക്കുന്നതും ഇത്തരത്തിലുള്ള സുരക്ഷാകാരണങ്ങളാലാണ്. എഐ വ്യാപകമാകുന്ന കാലഘട്ടത്തിൽ നിസാരമായ ഒരു ഫോട്ടോ പോസിൽ നിന്നു പോലും നമ്മുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കും എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.