വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും

 വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും
 

വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്
സർക്കാർ ജില്ലാ കോടതിയെയാണ് സമീപിക്കുന്നത്. വിഷയത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. വർഗീയ പരമാർശം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ മുൻ എംഎൽഎ പിസി ജോർജിന് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ല സെഷൻസ് കോടതിയിൽ അപ്പീൽ നൽകണോ അതോ പി.സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. ജാമ്യം ലഭിച്ച ജോർജ് മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വച്ച് വിദ്വേഷ പരാമർശങ്ങൾ വീണ്ടും ആവർത്തിച്ചിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പി.സി ജോർജിന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചത് വിമർശനത്തിന് കാരണമായിരുന്നു. വിശദമായ വിവരങ്ങൾ മേൽക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കുനുള്ള നടപടികൾ സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.