വിദ്വേഷ പരാമർശം ; കേസെടുത്തതിന് പിന്നാലെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത

 

കൊച്ചി: മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണെന്ന പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ജോര്‍ജിന് നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാകും സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അന്തിമ അനുമതിക്ക് ശേഷമാകും നടപടി.

അതേസമയം അറസ്റ്റ് ഒഴിവാക്കാന്‍ പി സി ജോര്‍ജ് ഇന്ന് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചേക്കും. ഇന്നലെയാണ് വിദ്വേഷ പരാമര്‍ശത്തില്‍ ഈരാറ്റുപേട്ട പൊലീസ് പി സി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്.