പയ്യന്നൂരിൽ ആരു വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി
പയ്യന്നൂരിൽ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പയ്യന്നൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ടി. ഐ മധുസുദനൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
പയ്യന്നൂർ: പയ്യന്നൂരിൽ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ടി. ഐ മധുസുദനൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പയ്യന്നൂരിനെ കുറിച്ച് താൻ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. രക്തസാക്ഷികളുടെ നാടാണിത്. അതുകൊണ്ടാണ് പയ്യന്നൂർ ഇടതുപക്ഷ കോട്ടയായി മാറിയത്. ഈ പ്രസ്ഥാനത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കണിശതയുള്ള നേതാക്കളാണ് ഈ നാട്ടിൽ ഉണ്ടായിരുന്നത്.
അവരുടെ പാത ഇപ്പോഴുള്ളവരും പിന്തുടരുന്നു. ഒരു പ്രതിസന്ധിയിലും ഉലഞ്ഞിട്ടില്ല. പാറ പോല ഉറച്ചുനിന്നിട്ടുണ്ട്. ആ മണ്ണിൽ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ല. പവിത്രമായ ഈ മണ്ണിനെ കളങ്കപ്പെടുത്താൻ ആര് ശ്രമിച്ചാലും നടക്കില്ല. പയ്യന്നൂരിന്റെ പവിത്രത സംരക്ഷിക്കണമെന്നും ടി ഐ മധുസൂദനനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.