പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം : ബേബി മെമ്മോറിയൽ ആശുപത്രിയുടെത് ഗുരുതര വീഴ്ച്ചയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കും ഡോക്ടർമാർക്കും സംഭവിച്ചത് ഗുരുതര പിഴവാണെന്ന് ഇതോടെ തെളിഞ്ഞു. മരണ കാരണം അനസ്തേഷ്യക്ക് പിന്നാലെ തലച്ചോറിലേക്കുള്ള ഓക്സിജൻ നിലച്ചതെന്ന് റിപ്പോർട്ട്. അനസ്തേഷ്യ നൽകേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

കുഞ്ഞിൻ്റെ ചുണ്ടിൽ ഉണ്ടായിരുന്നത് നേരിയ മുറിവ് മാത്രം . മൂന്ന് ദിവസം കൊണ്ട് ആ മുറിവ് ഉണങ്ങിയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പൊലിസ് കേസെടുത്തിരുന്നു ഒന്നരവയസുകാരനെ ചികിത്സിച്ചതിൽ പിഴവ് പറ്റിയിട്ടില്ലെന്ന ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെൻ്റിൻ്റെ വാദമാണ് ഇതിലൂടെ പൊളിഞ്ഞത്.

 കണ്ണൂർ : പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കും ഡോക്ടർമാർക്കും സംഭവിച്ചത് ഗുരുതര പിഴവാണെന്ന് ഇതോടെ തെളിഞ്ഞു. മരണ കാരണം അനസ്തേഷ്യക്ക് പിന്നാലെ തലച്ചോറിലേക്കുള്ള ഓക്സിജൻ നിലച്ചതെന്ന് റിപ്പോർട്ട്. അനസ്തേഷ്യ നൽകേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുഞ്ഞിൻ്റെ ചുണ്ടിൽ ഉണ്ടായിരുന്നത് നേരിയ മുറിവ് മാത്രം . മൂന്ന് ദിവസം കൊണ്ട് ആ മുറിവ് ഉണങ്ങിയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പൊലിസ് കേസെടുത്തിരുന്നു ഒന്നരവയസുകാരനെ ചികിത്സിച്ചതിൽ പിഴവ് പറ്റിയിട്ടില്ലെന്ന ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെൻ്റിൻ്റെ വാദമാണ് ഇതിലൂടെ പൊളിഞ്ഞത്.

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായി മരണപ്പെട്ട പയ്യന്നൂർ എരമത്തെ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സണും അംഗങ്ങളും തിങ്കളാഴ്ച്ച സന്ദർശനം നടത്തിയിരുന്നുകുട്ടിയുടെ പിതാവ് സൂരജ്, മാതാവ്  വിജിഷ, കുടുംബാംഗങ്ങൾ എന്നിവരോട്  കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാറും അംഗങ്ങളും സംസാരിച്ചു.  അന്വേഷണ ഉദ്യോഗസ്ഥനുമായുള്ള  യോഗം മൂന്നു ദിവസത്തിനുള്ളിൽ ഓൺലൈനായി നടത്തുമെന്നും  അതിൻ്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികൾ കമ്മീഷൻ ചർച്ച ചെയ്യുമെന്നും ചെയർപേഴ്സൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ഗുരുതരമായ കുറ്റകൃത്യം  നടന്നിട്ടുണ്ടെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയും അലംഭാവവും  ഉണ്ടായിട്ടുണ്ടെന്നുമാണ് കുട്ടിയുടെ രക്ഷിതാവിനോട്  സംസാരിച്ചതിൽ നിന്നും മനസ്സിലായതെന്ന് ചെയർപേഴ്സൺ പറഞ്ഞു. കമ്മീഷന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ ഇക്കാര്യത്തിൽ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കമ്മീഷൻ അംഗങ്ങളായ ബി  മോഹൻ കുമാർ,  ഡോ എഫ് വിൽസൺ, സിസിലി ജോസഫ്  
കെ കെ ഷാജു, എന്നിവരും ചെയർപേഴ്സനൊപ്പം ഉണ്ടായിരുന്നു.