തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂറോളം.നാലുദിവസം മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത മാക്കൂട്ടി റാവുത്തര്‍ എന്ന രോഗിയാണ് ശുചിമുറിയില്‍ മരിച്ച് കിടന്നത്.

 

ഇന്നലെ നടത്തിയ തിരച്ചിലിലാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാക്കൂട്ടി റാവുത്തറിനൊപ്പം കൂട്ടിരുപ്പുകാരായി ആരും ഉണ്ടായിരുന്നില്ല.

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂറോളം.നാലുദിവസം മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത മാക്കൂട്ടി റാവുത്തര്‍ എന്ന രോഗിയാണ് ശുചിമുറിയില്‍ മരിച്ച് കിടന്നത്.

77 വയസ്സായിരുന്നു. ഇയാളെ വാര്‍ഡില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ നടത്തിയ തിരച്ചിലിലാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാക്കൂട്ടി റാവുത്തറിനൊപ്പം കൂട്ടിരുപ്പുകാരായി ആരും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ഇയാളെ കാണാനില്ലെന്ന് കാട്ടി മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. 21ാം തീയതിയിലെ പരിശോധനയില്‍ ഒരുബാത്ത് റൂം പൂട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. അത് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം നടന്നപ്പോഴാണ് മരണം കഴിഞ്ഞ് 36 മണിക്കൂര്‍ ആയെന്ന് സ്ഥിരീകരിച്ചത്.അതേസമയം, മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നു എന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം.