പത്തനംതിട്ടയിൽ ഉച്ചസമയത്ത് നടന്നുപോവുകയായിരുന്ന 64കാരന് സൂര്യാഘാതമേറ്റു

 കോന്നിയിൽ ഉച്ചസമയത്ത് നടന്നുപോവുകയായിരുന്ന 64കാരന് സൂര്യാഘാതമേറ്റു. മങ്ങാരം പുത്തൻവീട്ടിൽ മുരളി മോഹൻ എന്ന വ്യക്തിക്കാണ് കോന്നി ചന്തയ്ക്ക് സമീപം വെച്ച് പൊള്ളലേറ്റത്. ഇലക്ട്രോണിക്സ് കടയിലെ ടെക്നീഷ്യനായ ഇദ്ദേഹം ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. 
 

 പത്തനംതിട്ട : കോന്നിയിൽ ഉച്ചസമയത്ത് നടന്നുപോവുകയായിരുന്ന 64കാരന് സൂര്യാഘാതമേറ്റു. മങ്ങാരം പുത്തൻവീട്ടിൽ മുരളി മോഹൻ എന്ന വ്യക്തിക്കാണ് കോന്നി ചന്തയ്ക്ക് സമീപം വെച്ച് പൊള്ളലേറ്റത്. ഇലക്ട്രോണിക്സ് കടയിലെ ടെക്നീഷ്യനായ ഇദ്ദേഹം ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. 

മുഖം, കഴുത്ത്, കൈകൾ എന്നിവിടങ്ങളിൽ പൊള്ളലേറ്റ മുരളി ചികിത്സ തേടി. സംസ്ഥാനത്ത് ചൂട് അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ, പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആരോഗ്യവകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.