പത്തനംതിട്ടയിൽ കാണാതായ വീട്ടമ്മയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി കീഴുകര ചാരക്കുന്നിൽ സാറാമ്മ സാമുവൽ (86) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും പോലീസും തിരച്ചിൽ നടത്തുകയായിരുന്നു.

 


പത്തനംതിട്ട: പത്തനംതിട്ടയിൽ കാണാതായ വീട്ടമ്മയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴഞ്ചേരി കീഴുകര ചാരക്കുന്നിൽ സാറാമ്മ സാമുവൽ (86) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും പോലീസും തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് വീടിനോട് ചേർന്ന കാടുമൂടിയ സ്ഥലത്ത് മൃതദേഹം കണ്ടെത്തുന്നത്.

സംഭവസ്ഥലത്ത് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.