പത്തനം തിട്ട ജില്ലാ കമ്മറ്റി യോഗം ഇന്ന് ; എ പത്മകുമാറിനെതിരെ ഇന്ന് നടപടിയെടുത്തേക്കും

കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അടക്കം പങ്കെടുക്കുന്ന യോഗം രാവിലെ പത്ത് മണിക്ക് ചേരും. 

 

പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് അടക്കം കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുതിര്‍ന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ നടപടി തീരുമാനിക്കാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. മുന്‍ ദേവസ്വം പ്രസിഡന്റായ പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നത് അടക്കം കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അടക്കം പങ്കെടുക്കുന്ന യോഗം രാവിലെ പത്ത് മണിക്ക് ചേരും. 

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് തിരുത്ത്. നടപടി ചര്‍ച്ച ചെയ്യാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. ഇന്ന് ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള നടപടി എടുക്കാനാണ് സാധ്യത. എന്നാല്‍, കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടന്നാല്‍ ഉന്നതരുടെ പങ്കടക്കം പലതും വെളിപ്പെടുത്താനാണ് പത്മകുമാറിന്റെ നീക്കം.