ല​ക്ഷ്മി​പ്രി​യ​യെ ആ​ദ്യമാ​​യി ക​ണ്ടപ്പോൾത്ത​ന്നെ ഇതാണ് എന്റെ ജീവിതപങ്കാളി” എന്ന്  ഉറപ്പിച്ചു : ഹണിമൂൺ പ്ലാൻ പോലും രാഷ്ട്രീയത്തിൽ നഷ്ടമായി;  വി. ​ഡി സ​തീ​ശ​ന്‍റെ പ​ഴ​യ അ​ഭി​മു​ഖം വൈ​റൽ

വ്യക്തിജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിലൊന്നിനെ കുറിച്ച് വി. ഡി. സതീശൻ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജീവിതസഖിയായ ലക്ഷ്മിപ്രിയയെ ആദ്യമായി കണ്ട നിമിഷം മുതൽ വിവാഹശേഷമുള്ള ആദ്യകാല അനുഭവങ്ങൾ വരെ ഹൃദയസ്പർശിയായും രസകരമായും അദ്ദേഹം പറയുന്നു. പെണ്ണുകാണൽ ചടങ്ങിനിടെ ലക്ഷ്മിപ്രിയയെ കണ്ട മുറയ്ക്ക് തന്നെ “ഇതാണ് എന്റെ ജീവിതപങ്കാളി” എന്ന് മനസ്സ് ഉറപ്പിച്ചുവെന്നായിരുന്നു സതീശന്റെ വെളിപ്പെടുത്തൽ. വീട്ടുകാരും സുഹൃത്തുക്കളും അഭിപ്രായം അറിയാൻ ആകാംക്ഷയോടെ കാത്തുനിന്നെങ്കിലും, മറ്റൊരു തീരുമാനത്തെക്കുറിച്ച് അന്ന് ചിന്തിക്കേണ്ട സാഹചര്യം തന്നെ ഉണ്ടായില്ലെന്നും അദ്ദേഹം ഓർമ്മിച്ചു.

വി​വാ​ഹ​സ​മ​യ​ത്ത് ഹൈ​ക്കോ​ട​തി​യും രാ​ഷ്ട്രീ​യ​വു​മൊ​ക്കെ​യാ​യി ന​ല്ല തി​ര​ക്കി​ൽ ആ​യി​രു​ന്നു. ആ​ലോ​ച​ന വ​ന്ന​പ്പോ​ൾ​ത്ത​ന്നെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും തി​ര​ക്കു​ക​ളെ​ക്കു​റി​ച്ചും ല​ക്ഷ്മി​പ്രി​യ​യോ​ട് സൂ​ചി​പ്പി​ച്ചി​രു​ന്നു.

വി​വാ​ഹം ക​ഴി​ഞ്ഞ് അ​ധി​കം വൈ​കാ​തെ ത​ന്നെ രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ളി​ലേ​ക്ക് തി​രി​യേ​ണ്ടി​വ​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ ആ​ദ്യ സ​മ​യ​ങ്ങ​ളി​ൽ ഹ​ണി​മൂ​ൺ​ഒ​ക്കെ പോ​കാ​ൻ പ്ലാ​ൻ ചെ​യ്തെ​ങ്കി​ലും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം അ​ത് നീ​ണ്ടു​പോ​യി. എ​ന്നി​രു​ന്നാ​ലും അ​തി​ലൊ​ന്നും യാ​തൊ​രു പ​രാ​തി​യും പ​റ​യാ​തെ എ​ല്ലാ വ​ള​ർ​ച്ച​യ്ക്കും പ്ര​തി​സ​ന്ധി​ക​ളി​ലും ശ​ക്ത​മാ​യ പി​ന്തു​ണ​യു​മാ​യി ല​ക്ഷ്മി​പ്രി​യ കൂ​ടെ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു.

രാ​ഷ്ട്രീ​യ​ത്തി​ലെ ക​ർ​ക്ക​ശ​ക്കാ​ര​നാ​യ നേ​താ​വി​ന​പ്പു​റം, പ്ര​ണ​യ​വും ന​ർ​മ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഒ​രു വ്യ​ക്തി​യെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.