തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് നിരക്ക് കുത്തനെ വർധിപ്പിച്ചു

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി വാഹനവുമായി അകത്ത് കയറുമ്പോൾ സമയം മാത്രമല്ല, പാർക്കിങ് നിരക്കും ശ്രദ്ധിക്കേണ്ടിവരും. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ചു.

നേരത്തെ 10 മിനിറ്റ് വരെ ഇരുചക്രവാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും സൗജന്യമായി വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ച് മടങ്ങാമായിരുന്നു. പുതിയ നിരക്കിൽ 8 മിനിറ്റ് സൗജന്യം സ്വകാര്യ കാറുകൾക്ക് മാത്രമാണ്. ഇരുചക്രവാഹനങ്ങൾക്ക് ആദ്യ അര മണിക്കൂറിന് 50 രൂപ നൽകണം. ഓട്ടോറിക്ഷകളുടെ അര മണിക്കൂർ നിരക്ക് 20 രൂപയിൽ നിന്ന് 50 രൂപയായും ഉയർത്തി. ടാക്സികൾക്ക് യാത്രക്കാരെ ഇറക്കാനെത്തുമ്പോഴും കയറ്റാനെത്തുമ്പോഴും വ്യത്യസ്ത നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 തിരുവനന്തപുരം: വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി വാഹനവുമായി അകത്ത് കയറുമ്പോൾ സമയം മാത്രമല്ല, പാർക്കിങ് നിരക്കും ശ്രദ്ധിക്കേണ്ടിവരും. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ചു. യാത്രക്കാരെ കയറ്റാനും ഇറക്കാനും എത്തുന്ന വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വിമാനത്താവളത്തിനുള്ളിൽ ചെലവിടാനാകുന്ന സമയവും 10 മിനിറ്റിൽ നിന്ന് 8 മിനിറ്റായി കുറച്ചു. ഒക്ടോബർ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

നേരത്തെ 10 മിനിറ്റ് വരെ ഇരുചക്രവാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും സൗജന്യമായി വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ച് മടങ്ങാമായിരുന്നു. പുതിയ നിരക്കിൽ 8 മിനിറ്റ് സൗജന്യം സ്വകാര്യ കാറുകൾക്ക് മാത്രമാണ്. ഇരുചക്രവാഹനങ്ങൾക്ക് ആദ്യ അര മണിക്കൂറിന് 50 രൂപ നൽകണം. ഓട്ടോറിക്ഷകളുടെ അര മണിക്കൂർ നിരക്ക് 20 രൂപയിൽ നിന്ന് 50 രൂപയായും ഉയർത്തി. ടാക്സികൾക്ക് യാത്രക്കാരെ ഇറക്കാനെത്തുമ്പോഴും കയറ്റാനെത്തുമ്പോഴും വ്യത്യസ്ത നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

യാത്രക്കാരെ ഇറക്കാനെത്തുന്ന ടാക്സികൾക്ക് ആദ്യ 8 മിനിറ്റിന് 50 രൂപയാണ് ഈടാക്കുക. എന്നാൽ യാത്രക്കാരെ കയറ്റാനെത്തുന്ന ടാക്സികൾക്ക് ആദ്യ 8 മിനിറ്റിന് തന്നെ 180 രൂപ നൽകണം. നേരത്തെ 10 മിനിറ്റ്, 2 മണിക്കൂർ, 12 മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെയായിരുന്നു പ്രധാന സമയക്രമങ്ങൾ. ഇപ്പോൾ 8 മിനിറ്റ്, 30 മിനിറ്റ്, ഒരു മണിക്കൂർ, 2 മണിക്കൂർ, 3 മണിക്കൂർ, 4 മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെ കൂടുതൽ സമയപരിധികളിലായി നിരക്ക് ഈടാക്കാനാണ് തീരുമാനം.

പാർക്കിങ് നിരക്ക് വർധന വിമാനയാത്രക്കാരെ മാത്രമല്ല, വിമാനത്താവളത്തെ സ്ഥിരമായി ആശ്രയിക്കുന്നവരെയും ബാധിക്കും. ജീവനക്കാർക്കും തൊഴിലാളികൾക്കും ടാക്സി ഡ്രൈവർമാർക്കും ഉൾപ്പെടെ പുതുക്കിയ നിരക്ക് വലിയ അധിക ചെലവാകുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ സമയത്തിനുള്ളിൽ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യേണ്ട വാഹനങ്ങൾക്ക് പോലും ഇനി സമയക്രമം കൃത്യമായി പാലിക്കേണ്ട സാഹചര്യമാണുള്ളത്.