മകന്റെ മരണ വിവരം അറിയാതെ മാതാപിതാക്കളും സഹോദരിയും ; ഇന്ത്യന്‍ ബാലന്റെ മൃതദേഹം ഫുജൈറയില്‍ കബറടക്കി
ഇവരുടെ ആരോഗ്യനില കണക്കിലെടുത്തു തല്‍ക്കാലം വിവരം അറിയിക്കേണ്ടെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
പരുക്കേറ്റ് ആശുപത്രിയിലുള്ള മാതാപിതാക്കളും 15 കാരിയായ സഹോദരിയും അത്തിഫിന്റെ മരണ വിവരം അറിഞ്ഞിട്ടില്ല
ഫുജൈറ വാഹനാപകടത്തില്‍ മരിച്ച ഗുജറാത്ത് സ്വദേശി അത്തിഫ് മുഹമ്മദ് ഇംറാന്‍ മന്‍സൂറിന്റെ (13) മൃതദേഹം ഫുജൈറയില്‍ കബറടക്കി. പരുക്കേറ്റ് ആശുപത്രിയിലുള്ള മാതാപിതാക്കളും 15 കാരിയായ സഹോദരിയും അത്തിഫിന്റെ മരണ വിവരം അറിഞ്ഞിട്ടില്ല. ഇവരുടെ ആരോഗ്യനില കണക്കിലെടുത്തു തല്‍ക്കാലം വിവരം അറിയിക്കേണ്ടെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് നടന്ന കബറടക്ക ചടങ്ങില്‍ വിവിധ രാജ്യക്കാരായ ഒട്ടേറെ പേര്‍ എത്തിയിരുന്നു.
നവംബര്‍ 12ന് ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലാണ് കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. 14 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ മരിച്ച നാലാമത്തെ ഇന്ത്യക്കാരനാണ് അത്തീഫ്.
നവംബര്‍ ആറിനാണ് ആത്തിഫും കുടുംബവും വിനോദ സഞ്ചാരത്തിനായി യുഎഇയിലെത്തിയത്. അത്താഫിന്റെ മരണവിവരം അറിഞ്ഞ് ഇന്ത്യയില്‍ നിന്നെത്തിയ രണ്ട് അമ്മാവന്മാരാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.