പാപ്പനംകോട് തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവം:  കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം പാപ്പനംകോട് തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മരിച്ചത് ദമ്പതിമാരെന്ന് പൊലീസ് അറിയിച്ചു. തീപിടിച്ച ഓഫീസിൽനിന്ന് കത്തി കണ്ടെത്തി എന്നും പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം പാപ്പനംകോട് തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മരിച്ചത് ദമ്പതിമാരെന്ന് പൊലീസ് അറിയിച്ചു. തീപിടിച്ച ഓഫീസിൽനിന്ന് കത്തി കണ്ടെത്തി എന്നും പൊലീസ് വ്യക്തമാക്കി.

ബിനു, ഭാര്യ വൈഷ്ണവി എന്നിവരാണ് ഇന്ന് നടന്ന തീപിടുത്തത്തിൽ മരിച്ചത്. വൈഷ്ണവിയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. മൃതദേഹം ഭർത്താവ് ബിനുവിന്റേത് എന്ന് പരിശോധിക്കാൻ ഡിഎൻഎ പരിശോധന നടത്തും. രാവിലെ സ്ഥലത്ത് ഒരു പുരുഷൻ പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷി പറഞ്ഞിരുന്നു. ഇതോടെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയാണ് പൊലീസ്.

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിന് മുന്നിലുള്ള ഗ്ലാസിന്‍റെ ചില്ല് പൊട്ടിവീണതോടെയാണ് സമീപവാസികൾ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലേക്ക് ശ്രദ്ധിച്ചത്. തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു.ഇൻഷുറൻസ് കമ്പനി ഓഫീസിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം.