ഇതു താൻ റിയൽ രക്ഷാപ്രവർത്തനം : കണ്ണൂർ പാനൂരിൽ ഇരുനില കെട്ടിടത്തിൽ നിന്നും വീണ തൊഴിലാളി സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് അയൽവാസി
ദൈവത്തിൻ്റെ കര സ്പർശം പോലെ തൊഴിലാളി സ്ത്രീയെ മരണത്തിൽ നിന്നും രക്ഷിച്ച് ഒപ്പമുണ്ടായിരുന്നസഹായി .
കണ്ണൂർ: ദൈവത്തിൻ്റെ കര സ്പർശം പോലെ തൊഴിലാളി സ്ത്രീയെ മരണത്തിൽ നിന്നും രക്ഷിച്ച് ഒപ്പമുണ്ടായിരുന്നസഹായി .ഇരുനില വീടിൻ്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് പതിച്ച നിർമ്മാണ തൊഴിലാളിക്ക് തുണയായത് കൂടെ ജോലി ചെയ്ത് കൊണ്ടിരുന്ന അയൽവാസിയുടെ സമചിത്തതോടെയുള്ള രക്ഷാപ്രവർത്തനമാണ്.
പാനൂരിനടുത്ത തൂവ്വക്കുന്നിലെ കല്ലുമ്മൽ പള്ളിക്ക് സമീപത്തെ വലിയ പീടികയിൽ ഷൗക്കത്തിൻ്റെ ഇരുനില വീടിൻ്റെ ഓട് മാറ്റുന്നതിനിടയിൽ വളയം സ്വദേശിയായ നിർമ്മാണ തൊഴിലാളി ചന്ദ്രി ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു .ഈ സമയം താഴെ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ഓട് ശേഖരിച്ച് വാഹനത്തിലേക്ക് മാറ്റുകയായിരുന്ന, കൂടെ ജോലി ചെയ്യുകയായിരുന്ന അയൽവാസി രഞ്ചിഷ് നിലം പതിക്കുന്നതിന് മുൻപ് പിടി കൂടുകയായിരുന്നു.
ഇതോടെ ചെറിയ പരിക്കുകളോടെ രക്ഷപെടാൻ ചന്ദ്രിക്ക് സാധിച്ചു .സമയോചിതമായ ഇടപെട്ട രഞ്ചിഷിൻ്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് വീട്ടുകാരും ഒപ്പം നാട്ടുകാരുംശനിയാഴ്ച ഉച്ചയോടെയാണ് സംഭവം സംഭവത്തിൻ്റെ സിസി . ടി വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.