ഫാസ്ടാഗിൽ ആവശ്യത്തിന് പണമില്ല ; കെ.എസ്.ആർ.ടി.സി ബസുകൾ പന്നിയങ്കര ടോൾ ബൂത്തിൽ കുടുങ്ങി
ഫാസ്ടാഗിൽ ആവശ്യത്തിന് പണമില്ലാത്തതിനെത്തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ടു. അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ തൃശൂരിലേക്ക് വരികയായിരുന്ന അഞ്ച് ബസുകളാണ് ചൊവ്വാഴ്ച
പാലക്കാട്: ഫാസ്ടാഗിൽ ആവശ്യത്തിന് പണമില്ലാത്തതിനെത്തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ടു. അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ തൃശൂരിലേക്ക് വരികയായിരുന്ന അഞ്ച് ബസുകളാണ് ചൊവ്വാഴ്ച രാവിലെ ടോൾ പ്ലാസയിൽ കുടുങ്ങിയത്. ബസുകൾ തടഞ്ഞതോടെ യാത്രക്കാർ പെരുവഴിയിലായി. തുടർന്ന് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. യാത്രക്കാരെ ഇറക്കിയ ശേഷം ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപത്തേക്ക് മാറ്റിയിടുകയായിരുന്നു. യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിക്കേണ്ടി വന്നു.
സംഭവത്തെത്തുടർന്ന് ജീവനക്കാർ, തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർമാർ ഗൂഗിൾ പേ വഴി ടോൾ തുക അടച്ചതിന് ശേഷമാണ് ബസുകൾ കടത്തി വിട്ടത്. ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ച കാരണം യാത്രക്കാർക്കുണ്ടായ ദുരിതം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെ.എസ്.ആർ.ടി.സി.പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ
വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെ.എസ്.ആർ.ടി.സി. പെയ്മെന്റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും ഉണ്ടായത് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം പെയ്മെന്റുകളുടെ ഉത്തരവാദിത്വം കെ.എസ്.ആർ.ടി.സി ടെൻഡർ നടപടികളിലൂടെ ഏൽപ്പിച്ചിരിക്കുന്നത് യൂണിയൻ ബാങ്കിനെയാണ്. യൂണിയൻ ബാങ്ക് വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തും. ബാങ്ക് അന്വേഷണ റിപ്പോർട്ട് കെ.എസ്.ആർ.ടി.സിക്ക് നൽകും.