'ഇത് ഞങ്ങളുടെ ജീവിതമാണ്, ഉൾത്തുടിപ്പാണ്' ; സംസ്ഥാന കലോത്സവ വേദിയിൽ പണിയ നൃത്തത്തിന് ചുവട് വച്ച് പണിയ വിഭാഗത്തിലെ കുട്ടികൾ

 'ഇത് ഞങ്ങളുടെ ജീവിതമാണ്, ഉൾത്തുടിപ്പാണ്' ; സംസ്ഥാന കലോത്സവ വേദിയിൽ പണിയ നൃത്തത്തിന് ചുവട് വച്ച് പണിയ വിഭാഗത്തിലെ കുട്ടികൾതൃശ്ശൂർ : ഇത് ഞങ്ങളുടെ ജീവിതമാണ്. ജനനം, വിവാഹം,  മരണം തുടങ്ങി ജീവിതത്തിലെ ഓരോ ചടങ്ങിലും

 

 'ഇത് ഞങ്ങളുടെ ജീവിതമാണ്, ഉൾത്തുടിപ്പാണ്' ; സംസ്ഥാന കലോത്സവ വേദിയിൽ പണിയ നൃത്തത്തിന് ചുവട് വച്ച് പണിയ വിഭാഗത്തിലെ കുട്ടികൾതൃശ്ശൂർ : ഇത് ഞങ്ങളുടെ ജീവിതമാണ്. ജനനം, വിവാഹം,  മരണം തുടങ്ങി ജീവിതത്തിലെ ഓരോ ചടങ്ങിലും കുഞ്ഞുനാൾ മുതൽ ചുവട് വച്ച് വളർന്നവരാണ് ഞങ്ങൾ. സംസ്ഥാന കലോത്സവ വേദിയിൽ ഞങ്ങളുടെ നൃത്തത്തെ അവതരിപ്പിക്കുമ്പോൾ അഭിമാനമുണ്ട്. വയനാട് ജില്ലയിലെ പണിയ വിഭാഗത്തിന്റെ കലാരൂപമായ പണിയ നൃത്തത്തിന് ചുവട് വെച്ചതിന്റെ ആഹ്ലാദത്തിലാണ് വയനാട് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ. പണിയ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നതിനാൽ തന്നെ ഓർമ്മ വച്ചതു മുതൽ കണ്ടും കേട്ടും വളർന്നതിന്റെ ആത്മവിശ്വാസവും അനായസതയും ഓരോ ചുവടിലും പ്രതിഫലിച്ചു.

പണിയർക്ക് ഈ കലാരൂപം വെറുമൊരു നൃത്ത രൂപമല്ല. ഊരുകളിൽ തുടിയും ചീനിയും കൊട്ടി രാത്രിയും പകലും ബേധമില്ലാതെ ജനന സമയങ്ങളിലും ഞാറു നടുമ്പോഴും കാത് കുത്തുമ്പോഴും മരണനന്തര ചടങ്ങുകളിലും തുടങ്ങി എത്ര ആഹ്ലാദമുണ്ടെങ്കിലും വിഷമമുണ്ടെങ്കിലും പാടിക്കൊണ്ടേ ഇരിക്കും. പാട്ടിനൊത്ത് താനേ ശരീരത്തിൽ താളം വരും. ഏറ്റവും സന്തോഷമുള്ള സമയത്ത് അവതരിപ്പിക്കുന്ന വട്ടക്കളിയിൽ പോലും വളരെ പതിഞ്ഞ ചുവടുകൾ. അവരുടെ ജീവിതത്തിലെ പോലെ തന്നെ മിതത്വം കാലപ്രകടനത്തിലും കാണാം.

ഗോത്രകലകളെ സ്കൂൾ കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് കുട്ടികൾ പറയുന്നു. ഗോത്രകലകൾ അന്യം നിന്ന് പോവാതെ പൊതു സമൂഹത്തിന് മുന്നിലേക്ക് നല്ല ദൃശ്യത കിട്ടുന്നു എന്നത് മാത്രമല്ല കലോത്സവത്തിലെ മറ്റു ഇനങ്ങളുമായി സംസ്ഥാന തലം വരെ എത്താൻ സാധാരണ കഴിയാറില്ല. പഠിച്ചെടുത്ത് അവതരിപ്പിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകളും വലിയ രീതിയിലുള്ള പണച്ചെലവും വരുന്നതിനാൽ ജില്ലാ കലോത്സവങ്ങൾ വരെയേ എത്തിപ്പെടാറുള്ളു. ഇന്നുവരെ വയനാട് ജില്ല വിട്ട് വന്നിട്ടില്ലാത്തതിനാൽ കുട്ടികൾക്ക് മറ്റു നാടുകൾ കാണുവാനും കലോത്സവങ്ങൾ അവസരമൊരുക്കുകയാണ്.