മകരജ്യോതിക്കായി പാണ്ടിത്താവളത്തിൽ പർണശാലകൾ; ശരണം വിളികളോടെ ശബരിമലയിൽ ഭക്തർ കാത്തിരിപ്പിൽ
ശബരിമല : ശബരിമലയിൽ പുണ്യം തണൽ തീർത്ത പൂങ്കാവനത്തിൽ ഭക്തർ പർണശാല ഒരുക്കി തമ്പടിച്ചു തുടങ്ങി. ഇത്തവണ നേരത്തെ തന്നെ പാണ്ടിത്താവളത്തെ വിവിധ ഭാഗങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ആണ് ഭക്തർ തമ്പടിച്ച് തുടങ്ങിയത്. തുണി, പ്ലാസ്റ്റിക്, ടാർപ്പ,ചെറുമരച്ചില്ലകൾ എന്നിവ ഉപയോഗിച്ചാണ് പർ ണശാലകർ തീർത്തിരിക്കുന്നത് .പാണ്ടിത്താവളത്തേക്ക് പോകുന്ന വഴിയുടെ ഇരുവശവും തീർത്ഥാടകർ പർണശാല ഒരുക്കി കഴിഞ്ഞു.പണ്ടിത്താവളം വാട്ടർ ടാങ്കുകൾക്ക് സമീപം നൂറ് കണക്കിന് തീർത്ഥാടകരാണ് തമ്പടിച്ചിരിക്കുന്നത്.
എരുമേലി പേട്ട കഴിഞ്ഞതോടെഇന്ന് കൂടുതൽ തീർത്ഥാടകർ മലകയറി എത്തും. വയനാട് നിന്നും ഗണേശൻ ഗുരു സ്വാമിയുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന സംഘമാണ് ശനിയാഴ്ച സന്നിധാനത്ത് എത്തി ദർശനത്തിന് ശേഷം പർണശാല തീർത്ത് കാത്തിരിക്കുന്നത്.മലപ്പുറത്ത് നിന്നും ഗിരീശൻ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ 32 പേരടങ്ങുന്ന സംഘം എരുമേലിയിൽ നിന്നും കരിമല വഴി ശനിയാഴ്ച്ച സന്നിധാനത്ത് എത്തി.
ദർശനത്തിന് ശേഷം ഇവർ പണ്ടിത്താവളത്ത് എത്തി പർണ്ണശാല തീർത്ത് ശരണം വിളികളുമായി കാത്തിരിക്കുകയാണ്. 20 വർഷമായി മുടങ്ങാതെ ഇവർ ഇവിടെ എത്തിപർണശാല ഒരുക്കി തരാറുണ്ട് .ജനുവരി ഏഴിന് പുലർച്ചെയാണ് ഇവർ നാട്ടിൽ നിന്നും ശബരിമലയ്ക്ക് തിരിച്ചത്.
മകര ജ്യോതി ദർശനത്തിന് ശേഷം 14ന് രാത്രി ഇവർ മലയിറങ്ങും.ശനിയാഴ്ച്ച എത്തിയ ഇവർ ഇന്നലെ നെയ്യഭി ഷേകവും നടത്തി കാത്തിരിപ്പാണ് .
കോഴിക്കോട്,പാലക്കാട്, കൊല്ലം, കണ്ണൂർ, വയനാട്, മലപ്പുറം,കമ്പം, തേനി, കുമളി എന്നിവിട ങ്ങളിൽ നിന്നും എത്തിയവരാണ് പണ്ടിത്താവളത്തിൽ കൂടുതലായി തമ്പടിച്ചിരിക്കുന്നത്. സന്നിധാനത്ത്പതിനഞ്ചിടങ്ങളിലാണ് മകരജ്യോതി ദർശിക്കാനാകുക. ഏറ്റവും കൂടുതൽ പേർക്ക് മകര ജ്യോതി ദർശിക്കാനാകുക പണ്ടിത്താവളം ഭാഗത്താണ്.
ഇവിടെ സോപാനത്ത് നിന്ന് മകരജ്യോതി കാണാൻ തിരക്കേറെയാണ്.പാസ് മൂലം പ്രവേശനം നിയന്ത്രിക്കാറുണ്ടെങ്കിലും സന്നിധാനത്ത് കെടാവിളക്കിന് സമീപവും കൊടിമരത്തിന് സമീപവും വൻ തിരക്ക് അനുഭവപ്പെടാറുണ്ട്. തിരു വാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയുടെ ദീപാ രാധന ദർശിച്ച ശേഷം കെടാവിളക്കി ന് സമീപത്ത് വന്ന് ജ്യോതി ദർശിക്കാ നാകുമെന്നതാണ് ഇവിടത്തെ പ്രത്യേ കത. സന്നിധാന ത്ത്108 പടിയുടെ മദ്ധ്യഭാഗം,വയർലസ്സ് കൺട്രോൾ റൂംമിൻ്റെ സമീപം ( ബി.എസ്.എൻ.എൽ ഓഫീസ്),ദർശൻകോംപ്ലക്സിന് പുറക് വശം,മാഗുണ്ട അയ്യപ്പ നിലയം,വാട്ടർ ടാങ്കിൻ്റെ പുറക് വശം,അന്നദാന മണ്ഡപം,കൊ പ്രാക്കളം,ജ്യോതി നഗർ, ശരംകുത്തി പി.ഡബ്ല്യൂഡി പോലീസ് റെസ്റ്റ് ഹൗസിൻ്റെ പുറക് വശംഎസ്.എം -2, ക്യൂ കോംപ്ലക്സ് 1എ,1 ബിയുടെ പുറക് വശം എന്നിവിടങ്ങളിൽ നിന്നാൽ മകരജ്യോതി ദർശിക്കാനാകും.