വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണു; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി വാരാഘോഷ പരിപാടി നടന്ന പന്തലാണ് തകര്‍ന്ന് വീണത്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

 

താല്‍ക്കാലികമായി നിര്‍മ്മിച്ച പന്തല്‍ വലിയ ഇരുമ്പ് തൂണുമൊക്കെ വെച്ചായിരുന്നു തയ്യാറാക്കിയത്.

ഇടുക്കി: കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി വാരാഘോഷ പരിപാടി നടന്ന പന്തലാണ് തകര്‍ന്ന് വീണത്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വനം മന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി അൽപസമയത്തിനകമാണ് പന്തൽ തകർന്നുവീണത്. വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. 

പരിപാടി കഴിഞ്ഞ ശേഷമായിരുന്നു പന്തല്‍ വീണതെന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പന്തല്‍ പൂര്‍ണ്ണമായും നിലംപതിക്കുകയായിരുന്നു. പരിപാടിയുടെ മൈക്ക്‌സെറ്റും കസേരകളുമെല്ലാം തകര്‍ന്ന പന്തലിന് അടിയിലായി. ഇടിഞ്ഞുവീഴുമ്പോള്‍ ഉള്ളില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ക്കാണ് പരിക്ക് പറ്റിയത്.

താല്‍ക്കാലികമായി നിര്‍മ്മിച്ച പന്തല്‍ വലിയ ഇരുമ്പ് തൂണുമൊക്കെ വെച്ചായിരുന്നു തയ്യാറാക്കിയത്. കട്ടപ്പനയില്‍ നിന്നുള്ളവരാണ് പന്തലിന്റെ കരാര്‍ ഏറ്റെടുത്തത്. നിര്‍മ്മാണത്തിലെ അപാകതയാണ് പന്തല്‍ വീഴാന്‍ കാരണമായതെന്നാണ് വിവരം. മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.