യാത്രക്കാർക്ക് ആശ്വാസം ; പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല

 സെപ്റ്റംബർ ഒന്നുമുതൽ പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് ഉയരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യാത്രക്കാർക്ക് ആശ്വാസം. ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പുതുക്കിയ നിരക്ക് തൽക്കാലം ഈടാക്കില്ലെന്ന് കരാർ കമ്പനി അറിയിച്ചു.

 

 പാലിയേക്കര: സെപ്റ്റംബർ ഒന്നുമുതൽ പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് ഉയരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യാത്രക്കാർക്ക് ആശ്വാസം. ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പുതുക്കിയ നിരക്ക് തൽക്കാലം ഈടാക്കില്ലെന്ന് കരാർ കമ്പനി അറിയിച്ചു.

ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ് നേരത്തെ നിരക്ക് വർധന സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ നിലവിലുള്ള കോടതി ഉത്തരവ് കാരണം പുതിയ നിരക്ക് നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്.

പാലിയേക്കരയിലെ ഗതാഗതക്കുരുക്കും മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അനുബന്ധ സംവിധാനങ്ങൾ പൂർത്തിയാകാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞിരുന്നു. പിന്നീട് ടോൾ പിരിക്കാൻ അനുമതി നൽകിയെങ്കിലും കഴിഞ്ഞ സെപ്റ്റംബറിൽ നിരക്ക് വർധിപ്പിക്കാൻ കോടതി അനുമതി നൽകിയിരുന്നില്ല. ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതിനാലാണ് ഇത്തവണയും പുതിയ നിരക്ക് ഈടാക്കാത്തത്. നിലവിലെ നിരക്കിൽ തന്നെയാണ് ടോൾ പിരിവ് തുടരുക.