പാലത്തായി പോക്സോ കേസ്: അതിജീവിതയുടെ അമ്മ നൽകിയ ഹർജിയിൽ പ്രതി പത്മരാജന് സുപ്രീംകോടതി നോട്ടീസ്

പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് നോട്ടീസ് നൽകി സുപ്രീം കോടതി. പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

 

ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഡൽഹി:  പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് നോട്ടീസ് നൽകി സുപ്രീം കോടതി. പത്മരാജന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.

2020-ലാണ് പാലത്തായിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകനായിരുന്ന പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്.2025 നവംബറിൽ തലശ്ശേരി അതിവേഗ പ്രത്യേക കോടതി പത്മരാജനെ കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം തെളിഞ്ഞതായി നിരീക്ഷിച്ച വിചാരണക്കോടതി വിവിധ വകുപ്പുകൾ പ്രകാരം തടവുശിക്ഷയും പിഴയും വിധിച്ചു.എന്നാൽ, വിചാരണക്കോടതിയുടെ വിധിക്കെതിരെ പത്മരാജൻ നൽകിയ അപ്പീൽ പരിഗണിച്ച കേരള ഹൈക്കോടതി 2026 ഓഗസ്റ്റ് 21-ന് ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു