പാലത്തായ് പോക്‌സോ കേസ്: പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്


ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്റെ ശിക്ഷ ഹൈക്കോടതിയാണ് മരവിച്ചത്.

 

സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെ പ്രോസിക്യൂഷന്‍ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ല.

പാലത്തായ് പോക്‌സോ കേസില്‍ പ്രതി പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കിയതാണ്. സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെ പ്രോസിക്യൂഷന്‍ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ല. ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ ആകില്ല എന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.


ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്റെ ശിക്ഷ ഹൈക്കോടതിയാണ് മരവിച്ചത്. ഉപാധികളോടെ ജാമ്യവും അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാള്‍ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂര്‍ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്.