പാലക്കാട് പന്ത്രണ്ടുകാരന് സൂര്യതാപമേറ്റു

റോഡിലൂടെ നടക്കുന്നതിനിടെ പന്ത്രണ്ടുകാരന് കഴുത്തില്‍ സൂര്യതാപമേറ്റു

 

പാലക്കാട്: റോഡിലൂടെ നടക്കുന്നതിനിടെ പന്ത്രണ്ടുകാരന് കഴുത്തില്‍ സൂര്യതാപമേറ്റു. വണ്ടിത്താവളം പെരുവെമ്പ് തെക്കേ പനംകുറ്റി ശശിയുടെ മകന്‍ ദീക്ഷിതിനാണ് ചൊവ്വ പകല്‍ പന്ത്രണ്ടു മണിയോടെ റോഡിലൂടെ നടന്ന് വീട്ടിലെത്തിയപ്പോള്‍ കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. പെരുവെമ്പ് കുടുംബാരോഗ്യത്തില്‍ പ്രാഥമിക ചികിത്സ തേടി.