പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍
കേസില്‍ മൊത്തം 71 പ്രതികളാണ് ഉളളത്.
Nov 29, 2025, 07:46 IST
ഒമാനിലേക്ക് കടന്ന പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എന്‍ ഐ എ പിടികൂടിയത്.
ശ്രീനിവാസന്‍ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കേസിലെ 55-ാം പ്രതി ഷാഹുല്‍ ഹമീദിനെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഒമാനിലേക്ക് കടന്ന പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എന്‍ ഐ എ പിടികൂടിയത്. ഗൂഢാലോചന, പ്രതികളെ ഒളിവില്‍ താമസിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. പ്രതിയെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി. കേസില്‍ മൊത്തം 71 പ്രതികളാണ് ഉളളത്.
ഇയാളെ ഒമാനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിക്കുകയും തുടര്‍ച്ച് കൊച്ചിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഷാഹുലിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഇനി ഏഴ് പ്രതികളെക്കൂടി കണ്ടെത്താനുണ്ട്.