പാലക്കാട് സ്കൂളിലെ വെടിവയ്പ്പ് ; ഒന്‍പതാം ക്ലാസുകാരന് അനുകരിച്ചത് തമിഴ് സിനിമ ലിയോയിലെ രംഗം ; ഷോ കാണിക്കുന്നതിനിടെയുണ്ടായ കയ്യബദ്ധമെന്ന് വിദ്യാര്‍ത്ഥികളുടെ മൊഴി
റീല്‍സും സിനിമയും കണ്ട് കൂട്ടുകാരുടെ മുന്പില് വീമ്പ് കാട്ടാനായിരുന്നു ശ്രമം.
ലോകേഷ് കനകരാജ് വിജയ് ചിത്രത്തില്‍ ഫയറിംഗ് രംഗം അനുകരിച്ചപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു
തൃത്താല പരുതൂര്‍ സ്കൂളിലെ വെടിവയ്പ്പില്‍ ഒന്‍പതാം ക്ലാസുകാരന് അനുകരിച്ചത് തമിഴ് സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ലാസ് ഇടവേള നേരത്ത് തോക്ക് ഉപയോഗിക്കാന്‍ പ്രചോദനം 2023 ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ ലിയോ. ലോകേഷ് കനകരാജ് വിജയ് ചിത്രത്തില്‍ ഫയറിംഗ് രംഗം അനുകരിച്ചപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. റീല്‍സും സിനിമയും കണ്ട് കൂട്ടുകാരുടെ മുന്പില് വീമ്പ് കാട്ടാനായിരുന്നു ശ്രമം.
ആദ്യ വെടി പതിച്ചത് ഭിത്തിയില്‍ ആയിരുന്നു. പത്ത് മിനിറ്റിന് ശേഷം വീണ്ടും ബാഗില്‍ നിന്ന് തോക്കെടുത്ത് സിനിമ സ്റ്റൈലില്‍ പ്രയോഗിച്ചു. വെടിയുണ്ട പതിച്ചത് ഒന്നര അടി മാത്രം അകലെ നിന്ന സഹപാഠിയുടെ കൈക്ക് മുകളില്‍. ബോധപൂര്‍വമല്ല കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വെടിയേറ്റ സഹപാഠിയും സാക്ഷികളായ വിദ്യാര്‍ത്ഥികളും മൊഴി നല്കി. ഷോ കണിക്കുന്നതിനിടെയുണ്ടായ കയ്യബദ്ധമെന്നാണ് മൊഴി. വെടിവച്ച വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. അടുത്ത മാസം അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
അതേസമയം, അമ്മയ്ക്കെതിരെ കേസുണ്ടെങ്കിലും ധൃതിയില്‍ അറസ്റ്റു വേണ്ടെന്നാണ് പൊലീസ് തീരുമാനം. അമ്മയുടെ അലമാരയില്‍ നിന്നാണ് തോക്ക് കിട്ടിയതെന്ന വിദ്യാര്‍ത്ഥിയുടെ മൊഴിയനുസരിച്ചാണ് ആംസ് ആക്ട് പ്രകാരം കേസ് എടുത്തത്. കുട്ടിയുടെ മുത്തച്ഛന് ഉപയോഗിച്ചിരുന്നതാണ് തോക്ക്. മുത്തച്ഛന് വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചു. തോക്ക് എവിടെ നിന്ന് വാങ്ങിച്ചതാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കാനാണ് പൊലീസ് തീരുമാനം.