പാലക്കാട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം ; 15 പേർക്ക് പരിക്ക്
വടക്കഞ്ചേരി ദേശീയപാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല.
Nov 28, 2024, 10:00 IST
പാലക്കാട് : വടക്കഞ്ചേരി ദേശീയപാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല.
അഞ്ചുമൂർത്തി മംഗലത്ത് 12:30 ഓടെയാണ് അപകടമുണ്ടായത്. 25 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. തമിഴ്‌നാട് തിരുത്തണിയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.