എതിരാളികൾ തോൽവി അംഗീകരിക്കണം, വർ​ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ല : രാഹുൽ മാങ്കൂട്ടത്തിൽ

 വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിന്റെ പ്രതികരണം.

 

കോട്ടയം : വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിന്റെ പ്രതികരണം.

എസ്ഡിപിഐയെ ശക്തമായി എന്നും എതിർത്തിട്ടുള്ളത് ലീഗാണ്. ലീഗിൻ്റെ മറവിൽ എസ്ഡിപിഐ പ്രവർത്തിക്കുമെന്ന് കരുതുന്നില്ല. എതിരാളികൾ തോൽവി അംഗീകരിക്കണമെന്നും പാലക്കാട്ടെ ജനങ്ങളെ വർഗീയത പറഞ്ഞു പരിഹസിക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.