റെക്കോർഡ് ഭൂരിപക്ഷത്തിൽ പാലക്കാട് സ്വന്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്.

 

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്.  

നേരത്തെ തന്നെ ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് വ്യാപകമായി കോൺ​ഗ്രസിൽ നിന്നുൾപ്പെടെ ആക്ഷേപമുയർന്നിരുന്നു. രാഹുലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പി സരിൻ പാർട്ടി വിട്ടതും എകെ ഷാനിബ് സ്വതന്ത്രനായി മത്സരിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ഷാഫിയുടെ പേരുണ്ടെന്ന് വിഡി സതീശനും വ്യക്തമാക്കിയിരുന്നു.