2024-ലെ ഒ.വി വിജയന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്കാര ജേതാക്കൾ ഇവരാണ്
കഴിഞ്ഞ മൂന്നു വര്‍ഷത്തെ പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. അയച്ചുകിട്ടിയതും നിര്‍ദേശങ്ങളായി വന്നവയും നിര്‍ണയ സമിതി വിലയിരുത്തി. മുപ്പത്തഞ്ച് വയസ്സിനുള്ളിലുള്ളവരുടെ അയച്ചുകിട്ടിയ, 2024 മാര്‍ച്ച് വരെ പ്രസിദ്ധീകരിക്കാത്ത കഥയാണ് യുവകഥാ പുരസ്‌കാരത്തിനായി പരിഗണിച്ചത്.
May 10, 2025, 14:32 IST
സന്തോഷ് കുമാർ, സന്തോഷ് ഏച്ചിക്കാനം, ഷാഫി പൂവത്തിങ്കല്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ
പാലക്കാട്: തസ്രാക് ഒ.വി വിജയന്‍ സ്മാരക സമിതി നല്‍കിവരുന്ന 2024-ലെ ഒ.വി വിജയന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇ.സന്തോഷ് കുമാറിന്റെ ജ്ഞാനഭാരം (നോവല്‍) സന്തോഷ് ഏച്ചിക്കാനത്തിന്റെ കവണ (കഥാസമാഹാരം) ഷാഫി പൂവത്തിങ്കല്‍ (യുവകഥാപുരസ്‌കാരം) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.