കുടുംബത്തിനൊപ്പം വിനോദയാത്ര പോയി കാണാതായ പാലക്കാട് സ്വദേശിക്ക് വേണ്ടി വ്യാപക തെരച്ചിൽ; പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

പാലക്കാട്ടു നിന്ന് കുടുംബത്തിനൊപ്പം വിനോദയാത്ര പോയി കാണാതായ പത്താക്ലാസ് വിദ്യാർഥിനിയ്ക്കായി തിരച്ചിൽ വ്യാപകം. പാലക്കാട്ട് കടമ്പഴിപ്പുറത്ത് സ്വദേശി ശ്രീനന്ദ (14) യെയാണ് ചിക്കമംഗളൂരുവിൽ ചൊവ്വാഴ്ച വൈകിട്ടോടെ  കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ കൂടെയായിരുന്നു   ശ്രീനന്ദ യാത്ര ചെയ്തിരുന്നത്.

 

ബെംഗളൂരു: പാലക്കാട്ടു നിന്ന് കുടുംബത്തിനൊപ്പം വിനോദയാത്ര പോയി കാണാതായ പത്താക്ലാസ് വിദ്യാർഥിനിയ്ക്കായി തിരച്ചിൽ വ്യാപകം. പാലക്കാട്ട് കടമ്പഴിപ്പുറത്ത് സ്വദേശി ശ്രീനന്ദ (14) യെയാണ് ചിക്കമംഗളൂരുവിൽ ചൊവ്വാഴ്ച വൈകിട്ടോടെ  കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ കൂടെയായിരുന്നു   ശ്രീനന്ദ യാത്ര ചെയ്തിരുന്നത്.

ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തിൽ ആണ്  തെരച്ചിൽ. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതാണ് ടാസ്ക് ഫോഴ്സ്. തെർമൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടക്കും.