പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു ; വീട് ഭാഗികമായി തകർന്നു

നാട്ടുകൽ കോട്ടോപ്പാടത്ത് വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം. കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തിൽ ഭാഗികമായി തകർന്നത്. പുലർച്ചെ ഒന്നരയോടെയുണ്ടായ അപകടത്തിൽ
 

 പാലക്കാട് : നാട്ടുകൽ കോട്ടോപ്പാടത്ത് വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം. കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തിൽ ഭാഗികമായി തകർന്നത്. പുലർച്ചെ ഒന്നരയോടെയുണ്ടായ അപകടത്തിൽ വീടിന്റെ ചുവരുകൾ വിണ്ടുകീറുകയും വീട്ടുപകരണങ്ങൾ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. വീട്ടുകാർ സമീപത്തെ മാരിയമ്മൻകോവിൽ ഉത്സവത്തിന് പോയിരുന്ന സമയത്താണ് അപകടം നടന്നത്. അതിനാൽ തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

ഉത്സവം കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ ഫ്രിഡ്ജ് കത്തുന്നതാണ് ആദ്യം കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.