പാലക്കാട് 12 കാരനെ വീട്ടിന്റെ തട്ടിൻ പുറത്ത് തൂങ്ങിമരിച്ച നിലയിൽ  കണ്ടത്തി

തച്ചമ്പാറയിൽ 12 കാരൻ ജീവനൊടുക്കി.

 

പാലക്കാട്: തച്ചമ്പാറയിൽ 12 കാരൻ ജീവനൊടുക്കി. മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്. സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിൽ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീട്ടിന്റെ തട്ടിൻ പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.