പാലക്കാട് രേഖകളിലാത്ത 6.89 ലക്ഷം പിടിച്ചെടുത്തു

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പരിശോധന കർശനമാക്കി, രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 6.89 ലക്ഷം രൂപ സ്റ്റാറ്റിക് സർവൈലൻസ് ടീം പിടിച്ചെടുത്തു

 

പാലക്കാട്: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പരിശോധന കർശനമാക്കി, രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 6.89 ലക്ഷം രൂപ സ്റ്റാറ്റിക് സർവൈലൻസ് ടീം പിടിച്ചെടുത്തു. വിവിധ മണ്ഡലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. 

കോങ്ങാട് മണ്ഡലത്തിൽ നിന്ന് 4.19 ലക്ഷം രൂപയും മണ്ണാർക്കാട് മണ്ഡലത്തിലെ മട്ടത്തുകാട് ചെക്ക്‌പോസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപയും ചിറ്റൂരിൽ നിന്ന് 1.7 ലക്ഷം രൂപയും പിടിച്ചെടുത്തു. പണവും മദ്യമുൾപ്പെടെയുള്ള സമ്മാനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാനാണ് പരിശോധനകൾ നടക്കുന്നത്.