പാലക്കാട് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 2, 2025, 12:00 IST
പാലക്കാട് : ആനക്കര കൂടല്ലൂരിൽ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ (16)യെയാണ് വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം വെള്ളിയാഴ്ച കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.