പാലക്കാട് രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതെന്നും തന്റെ സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ നിഷേധിച്ചെന്നും രമേഷ് പിഷാരടി പറഞ്ഞു.

 

പാലക്കാട് നഗരസഭ ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഷാരടിയെ തടഞ്ഞത്.

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തും. ഇന്നലെ രാത്രിയിലാണ് പാലക്കാട് മണ്ഡലത്തിലെ വടക്കന്തറയില്‍ സ്ഥാനാര്‍ഥി പര്യടനത്തിനിടെയാണ് രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി. പാലക്കാട് നഗരസഭ ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഷാരടിയെ തടഞ്ഞത്. പര്യാടനത്തിനിടയില്‍ പ്രദേശത്തെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതെന്നും തന്റെ സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ നിഷേധിച്ചെന്നും രമേഷ് പിഷാരടി പറഞ്ഞു.

സംവിധായകന്‍ രഞ്ജിത്തിന്റെ സ്ത്രീപീഡന അറസ്റ്റ് വിഷയത്തില്‍ രമേഷ് പിഷാരടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് തുടര്‍ന്നാണ് തടഞ്ഞതെന്നാണ് എന്‍ ഡി എ സ്ഥാനാര്‍ഥിയായ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് പിഷാരടി മാപ്പ് പറയണം എന്നും ശോഭ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥാനാര്‍ഥിയെ തടഞ്ഞ വിഷയം പ്രചാരണം ആയുധമാക്കാനും വിഷയത്തില്‍ പ്രതിഷേധിക്കാനും ആണ് യുഡിഎഫ് ക്യാമ്പിന്റെ നീക്കം.